Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry

ലോറി തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ

പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ പിടിയിൽ. മലപ്പുറം കല്പകഞ്ചേരി പുതുക്കിടി വീട്ടിൽ ഷാഹുൽ ഹമീദ്, കൽപകഞ്ചേരി തയ്യിൽ ഊരാത്ത് വീട്ടിൽ അബ്ദുൾ റഹീം എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറത്തുനിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം. അർധരാത്രിയിൽ വളാഞ്ചേരിയിലേക്ക് സിമന്‍റുമായി പോവുകയായിരുന്ന ലോറിയെ കാറിൽ എത്തിയവർ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Kerala

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ പാ​ടൂ​രി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പു​തു​ക്കോ​ട് തി​രു​വ​ട പൊ​റ്റ ഹ​ക്കി​മി​ന്‍റെ മ​ക​ൻ അ​ന​സ് ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​ഴ​യ​ന്നൂ​ർ വേ​ങ്ങ​ന്നൂ​ർ പ​രു​ത്തി​പ്ര സ്വ​ദേ​ശി റാ​ഷി​ദി​ന് പ​രി​ക്കേ​റ്റു. ആ​ല​ത്തൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ലോ​റി​ക്ക​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​ന​സി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ല​ത്തൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

തണ്ണിമത്തന് അടിയില്‍ ഒളിപ്പിച്ച് ലോറിയിൽ കടത്തിയ സ്ഫോട ശേഖരം പിടികൂടി

പാലക്കാട്: മിനി ലോറിയിൽ തണ്ണിമത്തന് അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുകൾ പിടിച്ചെടുത്തു. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.
 
തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറിയിലെ ഉപയോഗത്തിന് ഉള്ളതാണെന്ന് ഇവയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ലോറി തൃശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്‌നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്. നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകളും പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തിയാണ് ലോറി വന്നത്.

പതിവ് വാഹനപരിശോധനയ്ക്കിടെ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും തണ്ണിമത്തനുകള്‍ക്കടിയില്‍ നിന്ന് പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു.

Kerala

കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച കാ​റും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി ര​വി (50) ആ​ണ് മ​രി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന ഷി​ഡ്ജ​ൽ ഗൗ​ഡ (അ​ഞ്ച്), മ​മ​ത (35), ല​ക്ഷ്മി (45), ലോ​കേ​ഷ് (44) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​രു​ന്ന വ​ഴി​യി​ലാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ശ​ബ്ദം​കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളും പാ​റ​ശാ​ല പോ​ലീ​സും ചേ​ർ​ന്നാ​ണ് കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​വി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

 

Kerala

ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി സു​ധി​യാ​ണ് മ​രി​ച്ച​ത്.

ലോ​റി​യു​ടെ ക്യാ​ബി​നി​ൽ സു​ധി ഇ​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ലോ​റി​ക്ക് മു​ക​ളി​ൽ വീ​ണ മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി സു​ധി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചു; ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ആ​റ്റി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​യി​ൽ എ​ൽ​ഐ​സി ഓ​ഫീ​സി​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. കോ​രാ​ണി ഭാ​ഗ​ത്തു​നി​ന്നും ക​ല്ല​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ലോ​റി​യു​ടെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ടു​ങ്ങി​യ​വ​രെ വാ​ഹ​നം പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.‌‌

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

 

Kerala

കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സ​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു; ര​ണ്ടു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ര്‍: കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സ​ര്‍ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ പ​യ്യാ​വൂ​രി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

മ​രി​ച്ച ര​ണ്ടു​പേ​രും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ ആ​റു​പേ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

District News

ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ച് ത​ണ​ല്‍​മ​രം റോ​ഡി​ൽ വീ​ണു: ഗതാഗതം തടസപ്പെട്ടു

പേ​രൂ​ര്‍​ക്ക​ട: ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ച് ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്കു വീ​ണ​തു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ പ്ര​ശോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ഷ​ഹീ​ര്‍, വി​മ​ല്‍, സു​ജി​ത്ത്, അ​രു​ണ്‍, വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ശി​ഖ​ര​ങ്ങ​ളി​ല്‍ മു​ള്ളു​ക​ളു​ള്ള ത​ണ​ല്‍​മ​ര​ത്തി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഡ്രൈ​വ​ര്‍ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. കു​റ​ച്ചു മ​ര​ശി​ഖ​ര​ങ്ങ​ള്‍ ലോ​റി​യു​ടെ ഉ​ള്ളി​ലേ​ക്കു വീ​ണ​ത് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം നീ​ക്കം ചെ​യ്തു.

Kerala

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ മറ്റൊരു ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു

കൊച്ചി: ഇരുമ്പനത്ത് തകരാറിലായ ലോറി നന്നാക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്‍റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്.

ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന് ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്‍ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു. ശനിയാഴ്ച ഇരുമ്പനം എച്ച്പി ടെർമിനലിനുള്ളിൽ വച്ചായിരുന്നു അപകടം.

അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എച്ച്പി ടെർമിനലിൽ എഥനോൾ ലോഡ് ഇറക്കാൻ വന്ന ടാങ്കർ ലോറി സമീപത്ത് നിർത്തിയിട്ടു. പിന്നീട് ഇതിൽ നിന്നും ഇറങ്ങിയ ഡ്രൈവർ രേഖകൾ കാണിക്കുന്നതിനായി സെക്യൂരിറ്റി ക്യാബിനിലേക്ക് പോയി. ഈ സമയത്ത് ലോറി തനിയെ മുന്നോട്ട് ഉരുണ്ട് പോയി. സർവീസ് സെന്‍ററിന്‍റെ വാഹനത്തിൽ ഇടിച്ച ശേഷം നന്നാക്കികൊണ്ടിരുന്ന ലോറിയിലിടിച്ചു. ലോറി നന്നാക്കിക്കൊണ്ടിരുന്ന ജിഷ്ണു എഥനോൾ ലോറിയുടെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു.

തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജിഷ്ണുവിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിലെത്തിലേക്ക് ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഹിൽപ്പാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Kerala

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു; കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌.

പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ ആ​ന്ത്രോ​പോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച്ച​റാ​ണ് ര​മി​ത. മാ​ഹി ബൈ​പ്പാ​സി​ലെ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്ത് വെ​ച്ച് ര​മി​ത സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ചെ​ങ്ക​ൽ ക​യ​റ്റി​വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം  മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

National

തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി; 17 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ടി​പ്പ​ർ ലോ​റി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 17 പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹൈ​ദ​രാ​ബാ​ദ് -ബീ​ജാ​പു​ർ ദേ​ശീ​യ​പാ​ത​യി​ൽ രം​ഗ​റെ​ഡ്‌​ഡി ജി​ല്ല​യി​ലെ മി​ർ​സാ​ഗു​ഡ​യി​ൽ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്കി​നെ മ​റി​ക​ട​ന്നെ​ത്തി​യ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ആ​ന്ധ്ര ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ടി​പ്പ​ര്‍ ലോ​റി​യി​ൽ ക​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ യാ​ത്ര​ക്കാ​രു​ടെ മേ​ൽ പ​തി​ച്ചാ​ണ് ദു​ര​ന്തം. മ​രി​ച്ച​വ​രി​ൽ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ശി​വ​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ഉ​ത്ത​ര​വി​ട്ടു.

Kerala

പാ​ല്‍​ച്ചു​ര​ത്തി​ല്‍ ലോ​റി കൊ​ക്ക‍​യി​ലേ​ക്ക് മ​റി​ഞ്ഞു; ഡ്രൈ​വ​ര്‍ മ​രി​ച്ചു, ക്ലീ​ന​ർ​ക്ക് പ​രി​ക്ക്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് പാ​ല്‍​ച്ചു​ര​ത്തി​ല്‍ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സെ​ന്തി​ല്‍ കു​മാ​റാ​ണ് (54) മ​രി​ച്ച​ത്. ക്ലീ​ന​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ക​മ്പി​യു​ടെ കേ​ബി​ള്‍ ക​യ​റ്റി കാ​സ​ര്‍​ഗോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് നൂ​റ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ക്ലീ​ന​ർ ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്നു​ള്ള അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും പോ​ലീ​സും ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up